തോമസ് ഐസക്കിനെതിരായ അവകാശ ലംഘന നോട്ടീസിലെ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് അടുത്ത ആഴ്ച

തോമസ് ഐസക്കിനെതിരായ അവകാശ ലംഘന നോട്ടീസിലെ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് അടുത്ത ആഴ്ച

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് പുറത്ത് വിട്ടതുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിനെതിരായ അവകാശ ലംഘന നോട്ടീസിലെ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് അടുത്ത ആഴ്ച നിയമസഭയില്‍ വയ്ക്കും. ജനുവരി 13 ന് സഭയില്‍ വയ്ക്കാനാണ് എത്തിക്സ് കമ്മറ്റിയുടെ തീരുമാനം.

കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുന്‍പ് മന്ത്രി പുറത്ത് വിട്ടത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ എംഎല്‍എയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. വി ഡി സതീശനെയും മന്ത്രിയേയും വിളിച്ച്‌ വരുത്തി കേട്ടതിന് ശേഷമാണ് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com