തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് മന്ത്രി ഇ പി ജയരാജൻ

തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ മത്സരിക്കുന്നത് ചൂണ്ടികാണിച്ചപ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത് .അദ്ദേഹത്തിന്റെ അടുത്തെത്താൻ കഴിയാത്തതിൽ മന്ത്രി ദുഖവും രേഖപ്പെടുത്തി .
തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് മന്ത്രി ഇ പി ജയരാജൻ

കണ്ണൂർ :തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് മന്ത്രി ഇ പി ജയരാജൻ .ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ല .ഈ കാര്യം പാർട്ടിയെ അറിയിക്കും .പാർട്ടി പറഞ്ഞാലും ഇനി മത്സരിക്കില്ല .പ്രയാസം പാർട്ടിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു .മൂന്ന് തവണ എം എൽ എ ആയി .ഒരു തവണ മന്ത്രിയുമായി .

മന്ത്രി പദവിയിൽ നിന്നും തിരിച്ചുപോയപ്പോൾ തിരികെ എത്തി തന്റെ സംശുദ്ധത തെളിയിക്കണമെന്നുണ്ടായിരുന്നു .അത് സാധിച്ചു .പ്രായമായി .രോഗമൊക്കെ ഉണ്ട് .ഇനി തിരഞ്ഞെടുപ്പിൽ ഇറങ്ങി പ്രവർത്തിക്കാൻ ഊർജ്ജമില്ല .

പിണറായി വിജയൻ പ്രത്യേക കഴിവുള്ള ഒരാളാണ്, അദ്ദേഹത്തിന്റെ അടുത്തെത്താൻ പോലും കഴിയില്ല .തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ മത്സരിക്കുന്നത് ചൂണ്ടികാണിച്ചപ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത് .അദ്ദേഹത്തിന്റെ അടുത്തെത്താൻ കഴിയാത്തതിൽ മന്ത്രി ദുഖവും രേഖപ്പെടുത്തി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com