വെഞ്ഞാറമൂട് കൊലപാതകം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ: മന്ത്രി ഇ പി ജയരാജന്‍
Top News

വെഞ്ഞാറമൂട് കൊലപാതകം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ: മന്ത്രി ഇ പി ജയരാജന്‍

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും ഇ പി ജയരാജന്‍

News Desk

News Desk

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കോണ്‍​ഗ്രസ് നേതാക്കളുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണെന്ന് മന്ത്രി ഇ പി ജയരാജന്‍. കൊലപാതകത്തെ അപലപിക്കാന്‍ പോലും പ്രതിപക്ഷ നേതാവോ കെപിസിസി പ്രസിഡന്റോ തയ്യാറായിട്ടില്ല. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

കൊലപാതകങ്ങളില്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും നേരത്തെ ആരോപിച്ചിരുന്നു. ഉന്നത തലത്തില്‍ ഗൂഢാലോചന നടന്നുവെന്നും ആസൂത്രിതമായ കൊലപാതകമാണ് വെഞ്ഞാറമൂട്ടിലേതുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. മിഥില്‍ രാജ് ഡിവൈഎഫ്‌ഐ തേമ്പാമൂട് യൂണിറ്റ് ജോ. സെക്രട്ടറിയും ഹക്ക് മുഹമ്മദ്- കലിങ്കിന്‍ മുഖം യൂണിറ്റ് പ്രസിഡന്റുമാണ്.

Anweshanam
www.anweshanam.com