കളളപ്പണം വെളുപ്പിക്കൽ കേസിൽ എം ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം തയാറെന്ന് ഇഡി

സ്വാഭാവിക ജാമ്യത്തിനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഇഡി ചൂണ്ടിക്കാട്ടി
കളളപ്പണം വെളുപ്പിക്കൽ കേസിൽ എം ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം തയാറെന്ന് ഇഡി

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കൽ കേസിൽ എം ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം തയാറെന്ന് ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്). ഡിസംബർ 24ന് ശിവശങ്കറിനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിക്കും. ഡിപ്പാർട്ട്‌മെന്റിൽ നിന്നും അനുമതി ലഭിച്ചതായും ഇഡി വ്യക്തമാക്കി.

25, 26, 27 തീയതികളിൽ കോടതി അവധിയായതിനാലാണ് 24-ാം തീയതി പരിഗണിക്കുന്നത്. ഡിസംബർ 26ന് ശിവശങ്കർ അറസ്റ്റിലായി 60 ദിവസം തികയുന്ന പശ്ചാത്തലത്തിലാണ് നടപടി. സ്വാഭാവിക ജാമ്യത്തിനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഇഡി ചൂണ്ടിക്കാട്ടി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com