ശിവശങ്കറിൻ്റെ ‍സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് എൻഫോഴ്സ്മെൻ്റ്

ബാങ്ക് ഡെപ്പോസിറ്റുകൾ, ഭൂസ്വത്ത് എന്നിവയിലാണ് പരിശോധന.
ശിവശങ്കറിൻ്റെ ‍സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് എൻഫോഴ്സ്മെൻ്റ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരിന്റെ സ്വത്തുക്കൾ സംബന്ധിച്ചും എൻഫോസ്മെന്റ് അന്വേഷണം തുടങ്ങി. ബാങ്ക് ഡെപ്പോസിറ്റുകൾ, ഭൂസ്വത്ത് എന്നിവയിലാണ് പരിശോധന. സ്വന്തം പേരിൽ ലോക്കർ അടക്കം ഉണ്ടോ എന്നും എൻഫോഴ്സ്മെൻ്റ് അന്വേഷിക്കുന്നുണ്ട്.

സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് സഹായം ചെയ്തതിലൂടെ ശിവശങ്കർ സമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. മൂന്നാം ദിവസവും ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ തുടരും.

നയതന്ത്ര ചാനൽ വഴി എത്തിയ സ്വർണം വിട്ടുകിട്ടാൻ ഇടപെട്ടിട്ടില്ലെന്നു ശിവശങ്കർ ആവർത്തിക്കുകയാണ്. ലൈഫ് മിഷൻ ഇടപാടിലെ കള്ളപ്പണത്തെ കുറിച്ച് ഇന്നലെ യു വി ജോസ്, സന്തോഷ്‌ ഈപ്പൻ എന്നിവരെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com