സി എം രവീന്ദ്രന് ഇ ഡി ഇന്ന് നോട്ടീസ് നല്‍കും

വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ആയി ചോദ്യം ചെയ്യാനാണ് നീക്കം
സി എം രവീന്ദ്രന് ഇ ഡി ഇന്ന് നോട്ടീസ് നല്‍കും

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്‍റ് സംഘം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇന്ന് നോട്ടീസ് നല്‍കും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ആയി ചോദ്യം ചെയ്യാനാണ് നീക്കം. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുടെ കളളപ്പണ ഇടപാട് അന്വേഷണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.

നേരത്തെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് മാത്രമല്ല മറ്റു ചിലര്‍ക്കുകൂടി കളളക്കടത്തിനെപ്പറ്റി അറിയാമായിരുന്നെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഇഡി ശ്രമിക്കുന്നത്.

ഇതിനിടെ, എം ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുളള കൊച്ചിയിലെ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും

Related Stories

Anweshanam അന്വേഷണം
www.anweshanam.com