കേരളത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് 50 ശതമാനം കടന്നു

പോളിംഗ് 54.3 ശതമാനമായി.
കേരളത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് 50 ശതമാനം കടന്നു

തിരുവനന്തപുരം: കേരളത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പോളിംഗ് 54.3 ശതമാനമായി. ഉച്ചയായതോടെ കണ്ണൂരില്‍ 58 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് 55 ശതമാനവും, മലപ്പുറത്ത് 46 ശതമാനവും, ആലപ്പുഴയില്‍ 52 ശതമാനവും, പാലക്കാട് 52 ശതമാനവും, തിരുവനന്തപുരത്ത് 49 ശതമാനവും, പത്തനംതിട്ടയില്‍ 49 ശതമാനവും, കാസര്‍ഗോഡ് 48 ശതമാനവും, ആലപ്പുയില്‍ 52 ശതമാനവും, തൃശൂര്‍ 55 ശതമാനവും, ഇടുക്കിയില്‍ 46 ശതമാനവും, വയനാട്ടില്‍ 51 ശതമാനവും കടന്നു.

140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമെ അനുവദിക്കുകയുള്ളു. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. അവസാന ഒരു മണിക്കൂറില്‍ കോവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com