സംസ്ഥാനത്ത് 73.58 ശ​ത​മാ​നം പോ​ളിം​ഗ്; കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം

മെ​യ് മാ​സം ര​ണ്ടി​ന് ആ​ണ് വോ​ട്ടെ​ണ്ണ​ലും ഫ​ല​പ്ര​ഖ്യാ​പ​ന​വും
സംസ്ഥാനത്ത് 73.58 ശ​ത​മാ​നം പോ​ളിം​ഗ്; കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ക്ത​മാ​യ പോ​ളിം​ഗ്. അ​വ​സാ​ന ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​രു​മ്ബോ​ള്‍ 73.58 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പോ​ളിം​ഗി​നെ അ​പേ​ക്ഷി​ച്ച്‌ കു​റ​വാ​ണ്. 2016 ല്‍ 77.35 ​ശ​ത​മാ​നം പോ​ളിം​ഗാ​ണ് ഉ​ണ്ടാ​യ​ത്. മെ​യ് മാ​സം ര​ണ്ടി​ന് ആ​ണ് വോ​ട്ടെ​ണ്ണ​ലും ഫ​ല​പ്ര​ഖ്യാ​പ​ന​വും.

കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി.

ഏ​റ്റ​വും കു​റ​വ് പ​ത്ത​നം​തി​ട്ട​യി​ലു​മാ​യി​രു​ന്നു. ക​ണ്ണൂ​രി​ല്‍ 77.02 ശ​ത​മാ​നം പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ 65.05 ശ​ത​മാ​നം പേ​ര്‍ സ​മ്മ​തി​ദാ​നം വി​ന​യോ​ഗി​ച്ചു. രാ​വി​ലെ മു​ത​ല്‍ പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട നി​ര പ്ര​ത്യ​ക്ഷ​മാ​യി. ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ ക​ന​ത്ത പോ​ളിം​ഗാ​ണ് ഉ​ണ്ടാ​യ​ത്. ആ​ദ്യ ര​ണ്ടു മ​ണി​ക്കൂ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 15 ശ​ത​മാ​ന​പേ​ര്‍‌ വോ​ട്ട് ചെ​യ്തു.

ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ള്‍ ഒ​ഴി​ച്ചാ​ല്‍ വോ​ട്ടെ​ടു​പ്പ് പൊ​തു​വെ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. ചി​ല​യി​ട​ത്ത് ചെ​റി​യ സം​ഘ​ര്‍​ഷ​ങ്ങ​ളും ക​ള്ള​വോ​ട്ട് പ​രാ​തി​ക​ളു​മു​ണ്ടാ​യി. കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് നടന്നതായി ആരോപണങ്ങളുണ്ട്. വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി രേഖപ്പെടുത്തിയെന്ന് കാട്ടി വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് പരാതി. ആള് മാറി വോട്ട് ചെയ്‌തെന്ന പരാതിയും ചിലയിടങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്.

ക​ഴ​ക്കൂ​ട്ട​ത്ത് സി​പി​ഐ​എം-​ബി​ജെ​പി സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. ക​ഴ​ക്കൂ​ട്ടം കാ​ട്ടാ​യി​ക്കോ​ണ​ത്ത് കാ​റി​ലെ​ത്തി​യ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ ആ ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​വും ആ​ക്ര​മി​ക​ള്‍ ത​ക​ര്‍​ത്തി​രു​ന്നു.

കാട്ടായിക്കോണം ബിജെപി, സിപിഐഎം ശക്തി കേന്ദ്രമാണ്. ഇതിൽ സിപിഐഎമ്മിന്റെ ശക്തികേന്ദ്രത്തിൽ ബിജെപി പ്രവർത്തകർ ബൂത്ത് സ്ഥാപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് രാവിലെ സംഘർഷത്തിൽ കലാശിച്ചത്. ഒരു ബിജെപി പ്രവർത്തകന് തലയ്ക്ക് പരുക്കേൽക്കുകയും വനിതകൾക്ക് അടക്കം പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയെന്നോണമാണ് ബിജെപി പ്രവർത്തകർ ഉച്ചകഴിഞ്ഞ് ആക്രമണം നടത്തിയത്. കാറിലെത്തിയ നാലംഗ ബിജെപി സംഘം രണ്ട് സിപിഐഎം പ്രവർത്തകരെ മർദിക്കുകയായിരുന്നു. സിപിഐഎം പ്രവർത്തകർ കാർ വളഞ്ഞതേടെ ബിജെപി പ്രവർത്തകർ ഓടി രക്ഷപ്പെട്ടു. കാറിൽ നിന്ന് ബിജെപി നേതാക്കളുടെ പ്രചാരണ നോട്ടീസുകളും ആയുധങ്ങളും കണ്ടെടുത്തിരുന്നു.

നേ​മ​ത്ത് ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​മു​ര​ളീ​ധ​ര​ന്‍റെ വാ​ഹ​നം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു. വെ​ള്ളാ​യ​ണി സ്റ്റു​ഡി​യോ റോ​ഡ് പ​രി​സ​ര​ത്തു​ള്ള വീ​ടു​ക​ളി​ല്‍ ക​യ​റി വോ​ട്ട​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സ്ഥാ​നാ​ര്‍​ഥി​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നേ​രെ ആ​ക്ര​മ ണ​മു​ണ്ടാ​യ​ത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com