പി ജെ ജോ​സ​ഫി​ന് തി​രി​ച്ച​ടി: ര​ണ്ടി​ല ചി​ഹ്നം ജോ​സ്.​കെ.​മാ​ണി​ക്ക്
Top News

പി ജെ ജോ​സ​ഫി​ന് തി​രി​ച്ച​ടി: ര​ണ്ടി​ല ചി​ഹ്നം ജോ​സ്.​കെ.​മാ​ണി​ക്ക്

ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ അ​വ​കാ​ശ വാ​ദം ത​ള്ളി ക​മ്മി​ഷ​ന്‍ ചി​ഹ്നം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു

News Desk

News Desk

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ര​ണ്ടി​ല ചി​ഹ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​ല്‍ പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് തി​രി​ച്ച​ടി. ര​ണ്ടി​ല ചി​ഹ്ന​ത്തി​നു​ള്ള അ​വ​കാ​ശം ജോ​സ്.​കെ.​മാ​ണി വി​ഭാ​ഗ​ത്തി​നാ​ണെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ധി​യെ​ഴു​തി. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ അ​വ​കാ​ശ വാ​ദം ത​ള്ളി ക​മ്മി​ഷ​ന്‍ ചി​ഹ്നം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

ജോസഫ് - ജോസ് വിഭാഗങ്ങള്‍ നല്‍കിയ പരാതിയിന്‍മേലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്. ക​മ്മീ​ഷ​നു മു​ന്നി​ലു​ള്ള രേ​ഖ​ക​ള്‍, അ​തു വ​രെ​യു​ള്ള സ്ഥാ​നം സം​ബ​ന്ധി​ച്ച ചെ​യ​ര്‍​മാ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ എ​ന്ന​തൊ​ക്കെ പ​രി​ഗ​ണി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്.

ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ ഉള്ള വിഭാഗത്തെയാണ് കേരള കോണ്‍ഗ്രസ് (എം) എന്ന് വിളിക്കാനാകുക എന്നാണ് ഭൂരിപക്ഷ വിധി വന്നത്. കമ്മീഷനില്‍ പരാതി പരിഗണിച്ച മൂന്നംഗ സമിതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, സുശീല്‍ ചന്ദ്ര എന്നിവര്‍ രണ്ടില ജോസ് കെ മാണിക്ക് നല്‍കുന്നതിനെ അനുകൂലിച്ചു. എന്നാല്‍ അശോക് ലവാസ ഇതിനോട് വിയോജിച്ചു. രണ്ട് പേര്‍ക്കും ചിഹ്നം നല്‍കാന്‍ കഴിയില്ല എന്നായിരുന്നു അശോക് ലവാസയുടെ നിലപാട്. രണ്ട് വിഭാഗത്തെയും കേരള കോണ്‍ഗ്രസ് (എം) ആയി കണക്കാക്കാന്‍ കഴിയില്ല എന്നും ന്യൂനപക്ഷ വിധിയില്‍ അശോക് ലവാസ ചൂണ്ടിക്കാട്ടി.

അതേസമയം, തീരുമാനത്തിനെതിരെ ഉടനടി അപ്പീല്‍ പോകുമെന്ന് പി ജെ ജോസഫ് അറിയിച്ചു. അതേസമയം സത്യത്തിന്റെ വിജയമെന്ന് ജോസ്. കെ. മാണി വിഭാഗം പറഞ്ഞു.

ര​ണ്ടി​ല ചി​ഹ്നം സം​ബ​ന്ധി​ച്ച്‌ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​ര്‍​ക്കം തു​ട​രു​ക​യാ​യി​രു​ന്നു. പാ​ലാ മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​പ്പോ​ള്‍ ജോ​സ് വി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ല്‍ കൈ​ത​ച്ച​ക്ക ചി​ഹ്ന​ത്തി​ലാ​ണ് മ​ത്സ​രി​ച്ച​ത്.

Anweshanam
www.anweshanam.com