കേരള കോൺ​ഗ്രസിന് ചെണ്ടയും, മാണി വിഭാഗത്തിന് ടേബിൾ ഫാനും; രണ്ടില ആർക്കുമില്ല

പാർട്ടിയുടെ രണ്ടില ചിഹ്നം മരവിപ്പിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു.
കേരള കോൺ​ഗ്രസിന് ചെണ്ടയും, മാണി വിഭാഗത്തിന് ടേബിൾ ഫാനും; രണ്ടില ആർക്കുമില്ല

തദ്ദേശതെരഞ്ഞെടുപ്പിൽ കേരളാ കോൺ​ഗ്രസിലെ ഇരുവിഭാ​ഗങ്ങൾക്കും തിരിച്ചടി. പാർട്ടിയുടെ രണ്ടില ചിഹ്നം മരവിപ്പിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു.

രണ്ടില ചിഹ്നത്തിനായി ജോസഫ് വിഭാ​ഗവും ജോസ് വിഭാ​ഗവും അവകാശവാദം ഉന്നയിച്ചതോടെയാണ് രണ്ടില ചിഹ്നം മരവിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ വി.ഭാസ്കരൻ ഉത്തരവിറക്കി.ഇപ്രകാരം ചിഹ്നം മരവിപ്പിച്ച നടപടി ഹൈക്കോടതിയിൽ നിലവിലുളള WP(c). 18633/2020, 18556/2020 എന്നീ കേസുകളിലെ വിധിക്ക് വിധേയമായിരിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കേരള കോൺഗ്രസ്സ് (എം) പി.ജെ.ജോസഫ് വിഭാഗത്തിന്‘ചെണ്ട’ യും, കേരള കോൺഗ്രസ്സ് (എം) ജോസ്.കെ.മാണി വിഭാഗത്തിന് ‘ടേബിൾ ഫാനും’ അനുവദിച്ചു.

കെഎം മാണിയുടെ നിര്യാണത്തെ തുട‍ർന്ന് കേരള കോൺ​ഗ്രസ് പാ‍ർട്ടിയുടെ അവകാശത്തെ ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്.

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചെങ്കിലും ഈ വിധിയെ ചോദ്യം ചെയ്ത് ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com