തെരഞ്ഞെടുപ്പ് കമ്മീഷണർ എഡിബി വൈസ് പ്രസിഡൻ്റ്
Top News

തെരഞ്ഞെടുപ്പ് കമ്മീഷണർ എഡിബി വൈസ് പ്രസിഡൻ്റ്

അടുത്തമാസം 31 ന് റിട്ടയർ ചെയ്യുന്ന ദിവാകർ ഗുപ്തയുടെ പിൻഗാമിയായാണ് ലാവ്സിസിൻ്റെ നിയമനമെന്ന് എഡിബി പ്രസ്താവനയിൽ പറഞ്ഞു.

By News Desk

Published on :

ന്യൂഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലാവ്സ് ഏഷ്യൻ വികസന ബാങ്ക് (എഡിബി) വൈസ് പ്രസിഡൻ്റ്. അടുത്ത മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറാകേണ്ടിയിരുന്ന കമ്മീഷണറാണ് ലാവ്സ്.

ഈ നിയമനം അപ്രതീക്ഷമാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അടുത്തമാസം 31 ന് റിട്ടയർ ചെയ്യുന്ന ദിവാകർ ഗുപ്തയുടെ പിൻഗാമിയായാണ് ലാവ്സിസിൻ്റെ നിയമനമെന്ന് എഡിബി പ്രസ്താവനയിൽ പറഞ്ഞു. 2018 ലാണ് ലാവ്സ് തെരഞ്ഞെടുപ്പു കമ്മിഷണറായി നിയമിക്കപ്പെട്ടത്.

2019 ലോകസഭ തെരഞ്ഞടുപ്പ് വേളയിൽ ബിജെപി സർക്കാരിന് സ്വീകാര്യനല്ലാത്ത തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു ലാവ്സ്. തെരഞ്ഞടുപ്പ് പെരുമാറ്റചട്ട ലംഘനം പ്രധാനമന്ത്രി മോദിയടക്കമുള്ളവർക്ക് ബാധകമാണെന്ന നിലപാടു സ്വീകരിച്ചു. ഈ നിലപാടാണ് ലാവ്സിനെതിരെ ബിജെപിയുടെ നീരസത്തിന് കാരണമായത്. പ്രതികാര നടപടിയെന്ന നിലയിൽ ലാവ്സയും കുടുംബവും നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഇൻകം ടാക്സ്‌ വകുപ്പ് വക നോട്ടീസും. റിട്ടേയ്ഡ് ഐഎസുക്കാരനും മുൻ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറിയുമായ അശോക് ലാവ്സ് ഉയർന്ന അക്കദമിക്ക് പശ്ചാത്തലത്തിൻ്റെ ഉടമക്കൂടിയാണ്.

Anweshanam
www.anweshanam.com