തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍
Top News

തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച്‌ തീരുമാനം എടുക്കുകയുള്ളൂവെന്നും കമ്മീഷന്‍

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേരള ഹൈക്കോടതിയിലാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. മലപ്പുറം സ്വദേശി മുഹമ്മദ് റാഫിയുടെ ഹര്‍ജിയിലാണ് കമ്മീഷന്‍റെ വിശദീകരണം.

തെരഞ്ഞെടുപ്പ് തീയ്യതിയും വിജ്ഞാപനവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച്‌ തീരുമാനം എടുക്കുകയുള്ളൂവെന്നും കമ്മീഷന്‍ പറഞ്ഞു.

കോവിഡ് മഹാമാരിയെക്കുറിച്ച്‌ കമ്മീഷന് വ്യക്തമായ ബോധ്യമുണ്ട്. കോവിഡ് പശ്ചാത്തലത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്നത്. നിലവിലെ സാഹചര്യത്തെ കുറിച്ച്‌ ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയെന്നും കമ്മീഷന്‍ വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി തള്ളണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.

Anweshanam
www.anweshanam.com