തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന്

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഗ്രാ​മ-​ബ്ലോ​ക്ക്- ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലു​ക​ള്‍ എ​ന്നി​വ 21ന് ​രാ​വി​ലെ 10നും ​കോ​ര്‍​പ​റേ​ഷ​നു​ക​ളി​ല്‍ രാ​വി​ലെ 11.30നു​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കേ​ണ്ട​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്‍മാരുടെയും ഉപാദ്ധ്യക്ഷന്‍മാരുടെയും തിരഞ്ഞെടുപ്പ് വരണാധികാരികളും കോര്‍പ്പറേഷനുകളിലേക്ക് ജില്ലാ കളക്ടര്‍മാരും മുനിസിപ്പാലിറ്റികളില്‍ കമ്മീഷന്‍ നിയോഗിച്ച വരണാധികാരികളുമാണ് നടത്തുക. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​റ്റ​വും പ്രാ​യം കൂ​ടി​യ അം​ഗ​ത്തെ നാ​മ​നി​ര്‍​ദേ​ശം ചെ​യ്തി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ണ്ടെ​ത്തി, അം​ഗ​ത്തെ നി​ശ്ച​യി​ക്ക​പ്പെ​ട്ട രീ​തി​യി​ല്‍ പ്ര​തി​ജ്ഞ എ​ടു​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ല്‍ ഹാ​ജ​രാ​കാ​ന്‍ രേ​ഖാ​മൂ​ലം നി​ര്‍​ദ്ദേ​ശി​ക്ക​ണം.

പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​മാ​രും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍​ഡ് ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍​മാ​രും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ര്‍​പ​റേ​ഷ​നു​ക​ളും അ​താ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​രും ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​മാ​ണ് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്യേ​ണ്ട​ത്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ള്‍ ഏ​കോ​പി​പ്പി​ച്ച്‌ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള മേ​ല്‍​നോ​ട്ടം ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കാ​യി​രി​ക്കും. ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ അം​ഗ​ങ്ങ​ളും നി​ശ്ച​യി​ച്ചി​ട്ടു​ള്ള തീ​യ​തി​യി​ല്‍ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​തി​ജ്ഞ​യെ​ടു​ക്ക​ല്‍ ച​ട​ങ്ങി​ന് സം​ബ​ന്ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രേ​ഖാ​മൂ​ലം അ​റി​യി​പ്പ് ന​ല്‍​ക​ണം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ മ​റ്റ് അം​ഗ​ങ്ങ​ളെ ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത അം​ഗം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യി​ക്ക​ണം.

സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരേണ്ടതാണ്. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കേണ്ടതും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണെന്നും നിര്‍ദ്ദേശമുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com