എലത്തൂർ സീറ്റിൽ യുഡിഎഫ് പ്രതിസന്ധി തുടരുന്നു; സ്ഥാനാർഥിയെ മാറ്റണമെന്നുറച്ച് പ്രാദേശിക നേതൃത്വം

എലത്തൂർ സീറ്റിൽ യുഡിഎഫ് പ്രതിസന്ധി തുടരുന്നു; സ്ഥാനാർഥിയെ മാറ്റണമെന്നുറച്ച് പ്രാദേശിക നേതൃത്വം

കോഴിക്കോട്: എലത്തൂര്‍ സീറ്റിനെ ചൊല്ലി യുഡിഎഫില്‍ പ്രതിസന്ധി തുടരുന്നു. എന്‍സികെയ്ക്ക് നല്‍കിയ സീറ്റ് തിരിച്ചെടുക്കാതെ സമവായത്തിനില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അതേസമയം,എന്‍സികെ തന്നെ എലത്തൂരിൽ മത്സരിക്കുമെന്ന് എം എം ഹസൻ വ്യക്തമാക്കി.

എം.കെ രാഘവന്‍ കോഴിക്കോട് മത്സരിക്കാന്‍ വന്നപ്പോള്‍ ഉണ്ടായ പ്രതിഷേധം ഓര്‍ക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. രാഘവനെ പോലെ മുതിര്‍ന്ന ഒരു നേതാവ് ഇത്തരത്തില്‍ പ്രതികരിക്കരുത്. ഘടകകക്ഷിക്ക് നല്‍കിയ സീറ്റില്‍ പ്രതിഷേധം പാടില്ലായിരുന്നു. എന്‍.സി.കെ തന്നെ എലത്തൂരില്‍ മത്സരിക്കുമെന്നും ഹസൻ പറഞ്ഞു.

സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. സമവായത്തിനെത്താന്‍ ഇന്നലെ രാത്രി വൈകിയും കെപിസിസി നേതൃത്വവുമായി ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സീറ്റിന്‍റെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും.

എന്‍സികെയുടെ സുല്‍ഫീക്കര്‍ മയൂരിക്ക് പുറമെ എലത്തൂര്‍ സീറ്റില്‍ കെപിസിസി നിര്‍വ്വാഹക സമിതി അംഗം യു വി ദിനേഷ് മണിയും മറ്റൊരു ഘടകക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദളും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

അനുനയ നീക്കത്തിനായി കഴിഞ്ഞ ദിവസം കെ വി തോമസ് കോഴിക്കോട്ട് എത്തിയെങ്കിലും ചര്‍ച്ച സമവായമാകാതെ പിരിയുകയായിരുന്നു. സുല്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ എം കെ രാഘവന്‍ എംപി കഴിഞ്ഞ ദിവസം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com