ഇഐഎ വിജ്ഞാനം പ്രാദേശിക ഭാഷ കേസ് ഡിസംബർ നാലിന്

ഭരണഘടനയുടെ ഏട്ടാം പട്ടികയിൽ പറയുന്ന പ്രാദേശിക ഭാഷയിൽ കൂടി ഇഐഎ റിപ്പോർട്ടുകൾപ്രസിദ്ധീകരിക്കണമെന്ന ഉത്തരവിലാണ് മന്ത്രാലയം തിരുത്ത് ആവശ്യപ്പെടുന്നത്.
ഇഐഎ വിജ്ഞാനം പ്രാദേശിക ഭാഷ കേസ് ഡിസംബർ നാലിന്

പരിസ്ഥിതി ആഘാത നിർണയം (ഇ ഐഎ) മാതൃഭാഷകളിൽ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസിൻ്റെ വാദം ദില്ലി ഹൈക്കോടതി ഡിസംബർ നാലിലേക്ക് മാറ്റിവച്ചു. ഇതു സംബന്ധിച്ച കോടതി ഉത്തരവിൽ തിരുത്ത് ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി - വനം - കാലാവസ്ഥാ മന്ത്രാലയം സമർപ്പിച്ച ഹർജിയാണ് വാദം കേൾക്കാൻ മാറ്റിവച്ചത് - എ എൻഐ റിപ്പോർട്ട്.

ഭരണഘടനയുടെ ഏട്ടാം പട്ടികയിൽ പറയുന്ന പ്രാദേശിക ഭാഷയിൽ കൂടി ഇഐഎ റിപ്പോർട്ടുകൾപ്രസിദ്ധീകരിക്കണമെന്ന ഉത്തരവിലാണ് മന്ത്രാലയം തിരുത്ത് ആവശ്യപ്പെടുന്നത്.

മുഖ്യ ഹർജിക്കാരൻ വിക്രാന്ത് ടോങ്കഡ് ഇനിയും കൂടുതൽ രേഖകൾ ഹാജരാക്കാനുണ്ടെന്ന് ബോധിപ്പിച്ചതിനെ തുടർന്നാണ് കേസ് മാറ്റിവച്ചത്. ചിഫ് ജസ്റ്റിസ് സിഎൻ പട്ടേൽ - ജസ്റ്റിസ് പ്രാർദിക്ക് ജലാൻ രണ്ടംഗ ബഞ്ചാണ് കേസ് മാറ്റിവയ്ക്കുവാൻ തീരുമാനിച്ചത്.

ഇഐഎ വിജ്ഞാപനം-2020 സംബന്ധിച്ച് പൊതുജന അഭിപ്രായങ്ങൾ സമർപ്പിക്കാൻ സമയം നീട്ടികൊടുത്ത് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പൊതുജനങ്ങൾക്ക് എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാൻ വിജ്ഞാപനം ഇംഗ്ലീഷിനു പുറമെ പ്രാദേശിക ഭാഷയിലുള്ള പതിപ്പ് വെബ്ബ്സൈറ്റിൽ പ്രസിദ്ധീകരിക്കപ്പെടണമെന്ന നിർദ്ദേശവും കോടതി നൽകിയിരുന്നു.

എന്നാൽ ഇംഗ്ലിഷിൽ നിന്ന്പ്രാദേശിക ഭാഷയിൽ തർജ്ജമ ചെയ്യുമ്പോൾ വിജ്ഞാപനത്തിൻ്റെ അർത്ഥ തലങ്ങൾ മാറിപോകാനിടയുണ്ട്. അത് വ്യത്യസ്ത വ്യാഖ്യാനങ്ങൾക്ക് കാരണമാകും. തുടർന്നത് നിരവധി വ്യവഹാരങ്ങൾക്ക് വഴിവയ്ക്കുമെന്നാണ്കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥ മന്ത്രാലയത്തിന് കോടതി മുമ്പാകെ ഉണർത്തിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com