ഇഐഎ 2020 കരട് വിജ്ഞാപനം: അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും
Top News

ഇഐഎ 2020 കരട് വിജ്ഞാപനം: അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇഐഎ.) 2020 കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.

News Desk

News Desk

ന്യൂഡെല്‍ഹി: പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇഐഎ.) 2020 കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. നിയമത്തോട് വിയോജിപ്പ് രേഖപ്പെടുത്തി പൊതുജനങ്ങളുടെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ടിയത്. ഇതുവരെ നിലപാട് അറിയിക്കാത്ത സംസ്ഥാനങ്ങള്‍ ഇന്ന് അഭിപ്രായം അറിയിക്കും. കരട് വിജ്ഞാപനത്തില്‍ കേരളം ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.

ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനം തിടുക്കപ്പെട്ട് കേന്ദ്രം കൈക്കൊള്ളരുതെന്ന് ആവശ്യപ്പെട്ട് മുന്‍ പരിസ്ഥിതി മന്ത്രി ജയറാം രമേശ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. കരട് വിജ്ഞാപനങ്ങള്‍ക്കുമേല്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം നല്‍കാനുള്ള സമയം 30 ദിവസം എന്നത് 20 ദിവസമായി വെട്ടിക്കുറച്ചതിനെതിരെ കര്‍ണാടക ഹൈക്കോടതിയിലും മദ്രാസ് ഹൈക്കോടതിയിലും കേസുകളുണ്ട്.

പുതിയ പരിസ്ഥിതി ആഘാത നയത്തിന്റെ കരടിനെതിരെ ജനം പ്രതിഷേധിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. തിയ വിജ്ഞാപനം അപകടകരമാണെന്നും അതു നടപ്പാക്കിയാല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും രാഹുല്‍ വ്യക്തമാക്കി. തിറ്റാണ്ടുകള്‍ കൊണ്ട് മുന്നോട്ട് പോയ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പിന്നോട്ടടിപ്പിക്കുന്നതാകും വിജ്ഞാപനമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കല്‍ക്കരി ഖനനത്തിനടക്കം പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്ന നിലപാട് ഇതിനു ഉദാഹരണമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും പരിസ്ഥിതി ആഘാത പഠനത്തിനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ പരിസ്ഥിതിക്ക് ദോഷല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നിരവധിപേരുടെ അഭിപ്രായങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും അവ പരിശോധിച്ചുമാത്രമെ അന്തിമ വിജ്ഞാപനം ഇറക്കൂവെന്നും കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. പരിസ്ഥിതി ആഘാത പഠനത്തിലെ ഇളവുള്‍ കേരളത്തെ ബാധിക്കില്ല എന്നാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി സര്‍ക്കാരിന് നല്‍കിയ ഉപദേശം.

Anweshanam
www.anweshanam.com