അൽ-ജസീറ പത്രപ്രവർത്തകൻ്റെ തടവുകാലം നീട്ടി
Top News

അൽ-ജസീറ പത്രപ്രവർത്തകൻ്റെ തടവുകാലം നീട്ടി

2016 ഡിസംബർ 20നാണ് ഹുസൈൻ അറസ്റ്റ് ചെയ്യപ്പെട്ടത്.

News Desk

News Desk

കെയ്റോ: ഈജിപ്പിൽ തടവിലാക്കപ്പെട്ട അൽ-ജസീറ പത്ര പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ്റെ തടവു കാലാവധി 45 ദിവസത്തേക്ക് കൂടി നീട്ടിയതായി അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഈജിപ്തിലെ അൽ-ജസീറ അറബി ചാനലിലെ പത്രപ്രവർത്തകനായ ഹുസൈൻ കെയ്റോവിൽ 2016 ഡിസംബർ 20നാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 1300 ദിവസത്തോളമായി അറസ്റ്റിലായിട്ട്. രാജ്യത്ത് കലാപം സൃഷ്ടിക്കുന്നതിന് ലക്ഷ്യം വച്ച് സർക്കാർ സ്ഥാപനങ്ങൾക്കെതിരെ വാർത്തകൾ പ്രസിദ്ധീകരിച്ചുവെന്ന ആരോപണത്തിലാണ് ഹുസൈൻ അറസ്റ്റിലാകുന്നത്.

ദോഹ ആസ്ഥാനമായ അൽ- ജസീറ ടെലിവിഷൻ മാനേജ്മെൻ്റ് ഹുസൈൻ്റെ മോചനമാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ഈജിപ്ഷ്യൻ സർക്കാരിന് നൽകിയിരുന്നു. യുഎന്നും ഹുസൈനെ വിട്ടയ്ക്കണമെന്നാവശ്യം ഉന്നയിച്ചിട്ടുണ്ട്. പക്ഷേ ഈജിപ്ഷ്യൻ ഭരണകൂടം പരിഗണിക്കാൻ തയ്യാറായിട്ടില്ല.

Anweshanam
www.anweshanam.com