കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിക്കും

നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി റിമാൻഡിൽ കഴിയുന്നത്
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിക്കും

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കൊടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നു. പ്രാഥമിക കുറ്റപത്രം അടുത്ത തിങ്കളാഴ്ചയ്ക്കകം സമർപ്പിക്കുമെന്നാണ് സൂചന.

ഒക്ടോബർ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയാനാണ് ഇഡി നടപടി.

നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി റിമാൻഡിൽ കഴിയുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com