എം ശിവശങ്കറിനെ നാളെ കോടതിയിൽ ഹാജരാക്കും; ബിനാമി ഇടപാടും കള്ളപ്പണം വെളുപ്പിക്കലും നിർണായകം

സ്വർണക്കള്ളക്കടത്ത്​ കേസിൽ പ്രതിയായ സ്വപ്​ന സുരേഷിന്റെ കള്ള​പ്പണം വെളുപ്പിക്കലിൽ പങ്കുണ്ടെന്ന്​ അ​ന്വേഷണത്തിൽ തെളിഞ്ഞ സാഹചര്യത്തിലാണ്​ എം ശിവശങ്കറിനെ അൽപ സമയം മുൻപ് അറസ്​റ്റ്​ ചെയ്‌തത്
എം ശിവശങ്കറിനെ നാളെ കോടതിയിൽ ഹാജരാക്കും; ബിനാമി ഇടപാടും കള്ളപ്പണം വെളുപ്പിക്കലും നിർണായകം

കൊച്ചി: അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിൽ എത്തിച്ചു. വൈദ്യ പരിശോധനക്കായാണ് ആശുപത്രിയിൽ എത്തിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിലാണ് എം ശിവശങ്കർ ഇപ്പോഴുള്ളത്. അതേസമയം, എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ് ശിവശങ്കരനെ നാളെ കോടതിയിൽ ഹാജരാക്കും.​

സ്വർണക്കള്ളക്കടത്ത്​ കേസിൽ പ്രതിയായ സ്വപ്​ന സുരേഷിന്റെ കള്ള​പ്പണം വെളുപ്പിക്കലിൽ പങ്കുണ്ടെന്ന്​ അ​ന്വേഷണത്തിൽ തെളിഞ്ഞ സാഹചര്യത്തിലാണ്​ എം ശിവശങ്കറിനെ അൽപ സമയം മുൻപ് അറസ്​റ്റ്​ ചെയ്‌തത്‌. ബിനാമി ഇടപാട്​ നടത്തിയതായും ഇ.ഡി ആരോപിക്കുന്നു. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.

വഞ്ചിയൂരിൽ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ശിവശങ്കറിനെ രാവിലെ 10.55 നാണ്​ ഇഡി കസ്​റ്റഡിയിലെടുത്തത്​. ഇന്ന് രാവിലെ ശിവശങ്കറിന്റെ​​ മുൻകൂർ ജാമ്യാ​പേക്ഷ ഹൈ​ക്കോടതി നിഷേധിച്ചിരുന്നു. കോടതി ഉത്തരവ്​ ഇറങ്ങിയതിനു തൊട്ടുപിന്നാലെ ഇഡി കസ്​റ്റഡിയി​ലെടുക്കുകയായിരുന്നു. രാത്രിയാണ്​ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​.

സ്വർണ്ണക്കള്ളക്കടത്തിന്‍റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എൻഫോഴ്സ്മെൻറി​െൻറ വാദം. മുൻകൂർ ജാമ്യ ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈകോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്ന ഇഡി ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com