ലാവ്‌ലിന്‍ കേസ്: തെളിവുകള്‍ ഹാജരാക്കാന്‍ ടി. പി. നന്ദകുമാറിന് ഇ.ഡിയുടെ സമന്‍സ്

2006-ല്‍ ഡി.ആര്‍.ഐ.ക്ക് നല്‍കിയ പരാതിയിലാണ് 15 വര്‍ഷത്തിനു ശേഷം ഇ.ഡി.യുടെ ഇടപെടല്‍
ലാവ്‌ലിന്‍ കേസ്: തെളിവുകള്‍ ഹാജരാക്കാന്‍ ടി. പി. നന്ദകുമാറിന് ഇ.ഡിയുടെ സമന്‍സ്

കൊച്ചി: ലാവ്‍ലിന്‍ കേസിലെ പരാതിക്കാരനായ, ക്രൈം മാ​ഗസിൻ എഡിറ്റർ ടി പി നന്ദകുമാറിന് ഇഡിയുടെ സമൻസ്. തെളിവുകൾ ഹാജരാക്കാൻ നാളെ ഇഡി ഓഫീസിൽ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.

കനേഡിയന്‍ കമ്ബനിയായ എസ് എന്‍സി ലാവ്‌ലിനുമായി ചട്ടങ്ങള്‍ മറികടന്ന് കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികള്‍ കൈക്കൂലിയായി ലഭിച്ചെന്നുമായിരുന്നു നന്ദകുമാര്‍ ഉന്നയിച്ച ആരോപണം.

2006-ല്‍ ഡി.ആര്‍.ഐ.ക്ക് നല്‍കിയ പരാതിയിലാണ് 15 വര്‍ഷത്തിനു ശേഷം ഇ.ഡി.യുടെ ഇടപെടല്‍.

No stories found.
Anweshanam അന്വേഷണം
www.anweshanam.com