ഇഡി സ്‌പെഷ്യല്‍ ഡയറക്ടറും ജോയിന്‍റ് ഡയറക്ടറും കൊച്ചിയില്‍; ഇഡി ഓഫീസിൽ നിർണായക ചർച്ചകൾ

അറസ്റ്റ് സംബന്ധിച്ച്‌ ഇഡി ഓഫീസില്‍ നിര്‍ണായക കൂടിയാലോചനകള്‍ നടക്കുന്നതായാണ് വിവരം
ഇഡി സ്‌പെഷ്യല്‍ ഡയറക്ടറും ജോയിന്‍റ് ഡയറക്ടറും കൊച്ചിയില്‍;  ഇഡി ഓഫീസിൽ നിർണായക ചർച്ചകൾ

കൊച്ചി: ഇഡി കസ്റ്റഡിയില്‍ എടുത്ത എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിട്ടു. അറസ്റ്റ് സംബന്ധിച്ച്‌ ഇഡി ഓഫീസില്‍ നിര്‍ണായക കൂടിയാലോചനകള്‍ നടക്കുന്നതായാണ് വിവരം. ഡൽഹിയിലെ കസ്റ്റംസ്, ഇഡി തലവന്‍മാരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

ചെന്നൈയില്‍ നിന്ന് ഇഡി സ്‌പെഷ്യല്‍ ഡയറക്ടറും ജോയിന്‍റ് ഡയറക്ടറും കൊച്ചിയില്‍ എത്തിയിട്ടുണ്ട്. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച്‌ മിനിറ്റുകള്‍ക്കകമായിരുന്നു ഇഡി ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തത്. ഹൈക്കോടതി മുന്‍കൂര്‍ജാമ്യ ഹര്‍ജി തള്ളിയതിന് തൊട്ട് പിറകെ വ‌ഞ്ചിയൂരിലെ ആയുര്‍വേദാശുപത്രിയിലെത്തി ഉദ്യോഗസ്ഥര്‍ സമന്‍സ് കൈമാറുകയായിരുന്നു.

കസ്റ്റഡിയിയിലെടുത്ത ശിവശങ്കറുമായി കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിശ്രമത്തിനായി ശിവശങ്കറിനെ ചേര്‍ത്തലിയിലെ ഹോട്ടലില്‍ ഇറക്കി. തൊട്ട് പിറകെ കസ്റ്റംസ് സംഘവും ഹോട്ടലിലെത്തി. 3.20 ഓടെ എം ശിവശങ്കറുമായി വാഹനം കൊച്ചിയിലെ എന്‍ഫോസ്മെന്‍റ് ആസ്ഥാനത്തെത്തി.

ചേര്‍ത്തലമുതല്‍ ഇഡി സംഘത്തെ അനുഗമിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള സംഘവും ഇഡി ഓഫീസിലേക്ക് എത്തുകയും പിന്നാലെ ഡിജിറ്റല്‍ തെളിവുകളടക്കം വെച്ചുള്ള ചോദ്യം ചെയ്യല്‍ തുടങ്ങുകയുമായിരുന്നു

Related Stories

Anweshanam
www.anweshanam.com