മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇ.ഡിയുടെ നോട്ടീസ്

ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇ.ഡിയുടെ നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്.

ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ഐടി വകുപ്പിലെ പദ്ധതികളുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.

കള്ളപണക്കേസില്‍ നേരത്തെ അറസ്റ്റിലായ എം.ശിവശങ്കറും സി.എം. രവീന്ദ്രനും തമ്മിലുള്ള ചില ഇടപാടകള്‍ നേരത്തെ സംശയമുണര്‍ത്തിയിരുന്നു. ഇതിനേത്തുടര്‍ന്നാണ് ശിവശങ്കറിന് പിന്നാലെ സി.എം.രവീന്ദ്രനും ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് എന്നാണ് വിവരം.

Related Stories

Anweshanam
www.anweshanam.com