കള്ളപ്പണം വെളുപ്പിക്കൽ: ചൈനീസ് കമ്പനികൾ ഇഡിയുടെ വലയിൽ
Top News

കള്ളപ്പണം വെളുപ്പിക്കൽ: ചൈനീസ് കമ്പനികൾ ഇഡിയുടെ വലയിൽ

ബീജിംഗ് ടുമാറോ പവർ കമ്പനി എന്ന കമ്പനിയുടെ മാനേജർ യാൻ ഹാവോയാണ് ഓൺലൈൻ വാതുവെപ്പ് കുംഭകോണത്തിൻ്റെ മുഖ്യകണ്ണിയെന്നാണ് ഇഡിയുടെ നിഗമനം.

News Desk

News Desk

ന്യൂഡൽഹി: ഓൺലൈൻ ചൂതാട്ട / വാതു വെയ്പ് സ്ഥാപനങ്ങൾ കള്ളപ്പണം വെളുപ്പിക്കന്നുവെന്ന് രാജ്യത്തിൻ്റെ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ഈ ദിയിൽ ഇഡി ചൈനീസ് ആപ്ലിക്കേഷൻ സ്ഥാപനങ്ങളുടെ 46.96 കോടി രൂപയുള്ള നാല് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു - ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.

വാതുവെയ്പിൽ 1000 കോടി രൂപയിലധികം കളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.ഈ കേസുമായി ബന്ധപ്പെട്ട് ആഗസ്ത് 28 ന് ഈ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡുകൾ നടത്തി. ഡൽഹി, ഗുരുഗ്രാം, മുംബൈ, പൂനെ തുടങ്ങിയ 15 ഇടങ്ങളിലായിരുന്നു റെയ്ഡ്.

ഡോക്കിപേ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, ലിങ്ക്യുൻ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ട് കമ്പനികൾക്കെതിരെ ഹൈദരാബാദ് പോലിസ് എഫ്‌ഐ‌ആർ രജിസ്ട്രർ ചെയ്തിരുന്നു. ചൈനീസ് പൗരനായ യാൻ ഹാവോയെ ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കള്ളപ്പണ നിരോധിത നിയമപ്രകാരം ഈ മാസം ആദ്യം ഇന്ത്യക്കാരായ ധീരജ് സർക്കാർ, അങ്കിത് കപൂർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

ബീജിംഗ് ടുമാറോ പവർ കമ്പനി എന്ന കമ്പനിയുടെ മാനേജർ യാൻ ഹാവോയാണ് ഓൺലൈൻ വാതുവെപ്പ് കുംഭകോണത്തിൻ്റെ മുഖ്യകണ്ണിയെന്നാണ് ഇഡിയുടെ നിഗമനം. ചില ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സഹായത്തോടെ ചൈനീസ് പൗരന്മാർ ഒന്നിലധികം ഇന്ത്യൻ കമ്പനികൾ രൂപികരിച്ചു. ഇതിനായി തുടക്കത്തിൽ ഡമ്മി ഇന്ത്യൻ ഡയറക്ടർമാരെ ഉപയോഗിച്ചായിരുന്നു കമ്പനികളുടെ രൂപീകരണം. പിന്നീട് ചൈനീസ് പൗരന്മാർ ഇന്ത്യയിലെത്തി ഈ കമ്പനികളിൽ ഡയറക്ടർ സ്ഥാനം ഏറ്റെടുത്തു.

ചൈനീസ് ഡയറക്ടർമാർ തങ്ങളുടേതായി മാറ്റിയെടുത്ത സ്ഥാപനങ്ങളിൽ ഇന്ത്യക്കാരെ നിയമിച്ചു. അവർ മുഖേന എച്ച്എസ്ബിസി ബാങ്കിൽ ബാങ്കിലും പേടിഎം, ക്യാഷ്ഫ്രീ, റേസർപേ തുടങ്ങിയ ഓൺലൈൻ വാലറ്റുകളിൽ വ്യാപാര അക്കൗണ്ടുകളും തുറന്നു. ഈ ചൈനീസ് കമ്പനി ഡയറക്ടർമാർ തീർത്തും ആസൂത്രിതമായാണ് ഇതെല്ലാം ചെയ്തത് - ഇഡി വ്യക്തമാക്കി.

Anweshanam
www.anweshanam.com