അധികാരത്തിലുള‌ള മന്ത്രിയെ ഇ ഡി ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്: പ്രതിപക്ഷനേതാവ്
Top News

അധികാരത്തിലുള‌ള മന്ത്രിയെ ഇ ഡി ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്: പ്രതിപക്ഷനേതാവ്

നയതന്ത്രബാഗേജില്‍ മതഗ്രന്ഥമോ അതോ സ്വര്‍ണമോ എന്ന് ഇപ്പോഴും വ്യക്തമല്ല. രമേശ് ചെന്നിത്തല പറഞ്ഞു.

News Desk

News Desk

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അധികാരത്തിലുള‌ള മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് രാജ്യദ്രോഹ കുറ്റത്തിനാണ്. ഇത്തരത്തിലുള‌ള ഒരു മന്ത്രി സ്ഥാനത്ത് തുടരുന്നത് ഭൂഷണമല്ല. ഒന്നും മറച്ച്‌ വയ്ക്കാനില്ലാത്തവര്‍ ഒളിച്ച്‌ പോകുന്നതെന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എന്ത് കൊണ്ട് സ്വന്തം കാറില്‍ മന്ത്രി ഹാജരായില്ല. ശിവശങ്കറിനെതിരെ നടപടിയെടുത്ത മുഖ്യമന്ത്രി ജലീലിനെ ഭയക്കുന്നുവെന്ന് ചെന്നിത്തല ചോദിച്ചു.

മന്ത്രി ജലീല്‍ കളളം പറയുകയാണ്. പൊതുസമൂഹം ജലീല്‍ കുറ്റം ചെയ്‌തതായി കരുതുന്നു. മന്ത്രി ഈ കേസില്‍ അകപ്പെട്ടിരിക്കുന്നു എന്നത് വ്യക്തമാണ്. നയതന്ത്രബാഗേജില്‍ മതഗ്രന്ഥമോ അതോ സ്വര്‍ണമോ എന്ന് ഇപ്പോഴും വ്യക്തമല്ല. രമേശ് ചെന്നിത്തല പറഞ്ഞു.

എല്ലാ അഴിമതിക്കും കുടപിടിക്കുന്ന ഒരു മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയിരിക്കുന്നു. എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഈ സര്‍ക്കാര്‍ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങി. അതിനാല്‍ മന്ത്രിസഭ തന്നെ രാജി വയ്ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുളള അവകാശം നേരത്തെ നഷ്‌ടമായി. തുടര്‍ന്ന് ഓരോ മന്ത്രിമാര്‍ക്കും അധികാരത്തില്‍ തുടരാനുളള അവകാശം നഷ്‌മാകുകയാണ്. ഇത് കേരളസമൂഹം വിലയിരുത്തും. അധികാരത്തില്‍ തുടരാനുളള ധാര്‍മ്മികമായ അവകാശം ഈ സര്‍ക്കാരിന് നഷ്‌ടമായി. ഒരിടത്ത് പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് കളളക്കടത്ത് നടക്കുമ്ബോള്‍ മറുഭാഗത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇടപെട്ട്‌ സ്വര്‍ണക്കടത്ത് നടത്തുന്നതായാണ് കാണുന്നതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Anweshanam
www.anweshanam.com