രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തുന്നു; ശിവശങ്കര്‍ കോടതിയില്‍

എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് ശിവശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തുന്നു; ശിവശങ്കര്‍ കോടതിയില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് എം ശിവശങ്കര്‍ കോടതിയില്‍. എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് ശിവശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്നും, കുറ്റകൃത്യങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. എന്‍ഫോഴ്സ്‌മെന്റിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്തതാണ് അറസ്റ്റിന്റെ പ്രധാനകാരണം. പ്രതിയായ സ്വപ്നയും വേണുഗോപാലും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശത്തിന്റെ പൂര്‍ണ്ണരൂപവും ശിവശങ്കര്‍ രേഖമൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി നാളെ വിധി പറയാനിരിക്കെയാണ് വിശദീകരണം.

അതേസമയം, കസ്റ്റംസ് കാക്കനാട് ജില്ലാ ജയിലിലെത്തി ശിവശങ്കറിനെ ചോദ്യം ചെയ്യുകയാണ്. ഉച്ചയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജില്ലാ ജയിലിലെത്തിയത്.

Related Stories

Anweshanam
www.anweshanam.com