ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും

ബിനീഷ് കോടിയേരിയെ ചോദ്യംചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.
ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും  ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ആദായനികുതി വകുപ്പിന്റെയും സംഘം പരിശോധന നടത്തും. ഇതിനായി അന്വേഷണ സംഘം തലസ്ഥാനത്തെത്തി. തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിലും പരിശോധന നടത്തിയേക്കും.

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പശ്ചാത്തലത്തിലാണ് വീട്ടിലുള്‍പ്പെടെ ബിനീഷുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരിശോധന. പരിശോധന നടത്തുന്നതിനായി ബെംഗളൂരുവില്‍നിന്ന് എട്ടംഗ സംഘം തിരുവനന്തപുരത്ത് എത്തി.alsoreadകോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ഇ.ഡിയുടെ പരിശോധന നടത്തിയേക്കും

കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷ് കോടിയേരിയെ ചോദ്യംചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.

മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന കാര്‍പാലസ് എന്ന സ്ഥാപനത്തിലും പരിശോധനയുണ്ടായേക്കും. പണമിടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

Related Stories

Anweshanam
www.anweshanam.com