
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങിയിരുന്നു. രവീന്ദ്രന് കോവിഡ് നെഗറ്റീവായ സാഹചര്യത്തിലാണ് നടപടി. രവീന്ദ്രനെ നേരത്തേ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് വിളിപ്പിരുന്നു.
എന്നാല്‍ കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ചോദ്യം ചെയ്യല്‍ മാറ്റിവെക്കുകയായിരുന്നു. എം ശിവശങ്കറിനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ് സിഎം രവീന്ദ്രന്. ശിവശങ്കറിന്റെ ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ഇഡി വിളിപ്പിക്കുന്നത്. ഐടി വകുപ്പിലെ പല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നടപടി. നേരത്തെ സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന് അഴിമതി കേസിലും ശിവശങ്കര്‍ കുടുങ്ങിയപ്പോള്‍ തന്നെ വിവാദങ്ങളില്‍ സിഎം രവീന്ദ്രന്റെ പേരും ഉയര്‍ന്നിരുന്നു.