10 കോടി കള്ളപ്പണം ചന്ദ്രിക ദിനപത്രം വഴി വെളുപ്പിച്ചു ; ഇബ്രാഹിംകുഞ്ഞിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചത് കള്ളപ്പണമാണെന്നു ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചിരുന്നു .
10  കോടി കള്ളപ്പണം ചന്ദ്രിക ദിനപത്രം വഴി വെളുപ്പിച്ചു ; ഇബ്രാഹിംകുഞ്ഞിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

കൊച്ചി :നോട്ടു നിരോധന കാലത്ത് 10 കോടി കള്ളപ്പണം ചന്ദ്രിക ദിനപത്രം വഴി വെളുപ്പിച്ച കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും .രാവിലെ 11 മണിയോടെ കൊച്ചിയിലെ ഓഫീസിൽ എത്താനാണ് ഇ ഡി ഇബ്രാഹിംകുഞ്ഞിനു നിർദേശം നൽകിയത് .

ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചത് കള്ളപ്പണമാണെന്നു ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചിരുന്നു .ആദായ നികുതി വകുപ്പിന് നൽകിയ മൊഴിയിലാണ് ഈ കുറ്റസമ്മതം .2017 -ൽ ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ കണക്കിൽപ്പെടാത്ത നാലരക്കോടി നിക്ഷേപം ഉണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com