ഇ ഡിക്ക് എതിരെയുള്ള ക്രൈംബ്രാഞ്ച് എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി

.ഇ ഡിക്ക് എതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കിയെന്ന് ഇ ഡി വാദിച്ചു .
ഇ ഡിക്ക് എതിരെയുള്ള ക്രൈംബ്രാഞ്ച് എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി

കൊച്ചി :സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പേര് പറയാൻ പ്രതികളെ നിർബന്ധിച്ചുവെന്ന് ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്റ റേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി .

ഇ ഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ നടപടി .ഇ ഡിക്ക് എതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കിയെന്ന് ഇ ഡി വാദിച്ചു .

രണ്ട് എഫ് ഐ ആറുകൾ ഇ ഡിക്ക് എതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു .ഇത് രണ്ടും ഹൈക്കോടതി റദ്ദാക്കി .അന്വേഷണത്തിന് ഇടയിൽ ശേഖരിച്ച വിവരങ്ങൾ വിചാരണകോടതിക്ക് കൈമാറണം .ഇവ പരിശോധിച്ച് വിചാരണകോടതിക്ക് തുടർനടപടി സ്വീകരിക്കാം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com