ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആർ അസംബന്ധം : ഇ ഡി

മൊഴി നൽകുന്നതിൽ സ്വപ്‍ന സുരേഷിന് സമ്മർദ്ദം ഉണ്ടായോ എന്ന് അന്വേഷിക്കേണ്ടത് കോടതിയാണ് .
ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആർ അസംബന്ധം : ഇ ഡി

കൊച്ചി :സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആർ അസംബന്ധമെന്ന് ഇ ഡി ഹൈക്കോടതിയിൽ .ഇ ഡി യുടെ അന്വേഷണം ശരിയായ ദിശയിലാണോ എന്ന് അന്വേഷിക്കാൻ പൊലീസിന് അധികാരമില്ല .

ക്രൈംബ്രാഞ്ചിന്റെ എഫ് ഐ ആർ നിയമപരമായി നിലനിൽക്കില്ല .ഇ ഡിയുടെ അന്വേഷണം ശരിയായ ദിശയിലാണോ എന്ന് അന്വേഷിച്ചാൽ നിയമ വ്യവ്യസ്ഥ തകരും .

മൊഴി നൽകുന്നതിൽ സ്വപ്‍ന സുരേഷിന് സമ്മർദ്ദം ഉണ്ടായോ എന്ന് അന്വേഷിക്കേണ്ടത് കോടതിയാണ് .സ്വപ്ന കോടതിക്ക് നൽകിയ മൊഴിക്ക് വിരുദ്ധമാണ് ക്രൈംബ്രാഞ്ച് എഫ് ഐ ആർ .

No stories found.
Anweshanam അന്വേഷണം
www.anweshanam.com