ഇ ഡി ക്ക് എതിരെ കേസ് ;സ്റ്റേ ചെയ്യാനുള്ള ഹർജി ചൊവ്വാഴ്ച പരിഗണിക്കും

ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുന്നത് അല്ലെന്നു ഇ ഡി ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു
ഇ ഡി ക്ക് എതിരെ കേസ് ;സ്റ്റേ ചെയ്യാനുള്ള ഹർജി ചൊവ്വാഴ്ച പരിഗണിക്കും

കൊച്ചി :സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്റ്റേറ്റ് ഉദ്യോഗസ്ഥർക്ക് എതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു ഹൈക്കോടതി .എന്നാൽ കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ച വരെ ഇ ഡിക്ക് എതിരെ നടപടി പാടില്ലെന്ന് ക്രൈം ബ്രാഞ്ചിന് കോടതി നിർദേശം നൽകി .

മുഖ്യമന്ത്രിയ്ക് എതിരെ മൊഴി നല്കാൻ ഇ ഡി സമ്മർദം ചെലുത്തി എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡിക്ക് എതിരെ കേസ് എടുക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത് .ഇതിനു എതിരെ ഇ ഡി നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത് .

ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുന്നത് അല്ലെന്നു ഇ ഡി ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു .ഭീഷണിപ്പെടുത്തിയതായി സ്വപ്ന എവിടെയും പറഞ്ഞിട്ടില്ല .ഇ ഡി ക്ക് എതിരെ മൊഴി നൽകിയ ഉദ്യോഗസ്ഥർ സ്വപ്നയ്ക്ക് ഒപ്പം ഉണ്ടായിരുന്നില്ല .

No stories found.
Anweshanam അന്വേഷണം
www.anweshanam.com