ഹവാല: ചൈനീസ് പൗരനെതിരെ
കേസ്
Top News

ഹവാല: ചൈനീസ് പൗരനെതിരെ കേസ്

ആഗസ്ത് 11ന് ആദായ നികുതി വകുപ്പ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

News Desk

News Desk

ന്യൂ ഡല്‍ഹി: ലവ സാങ് എന്ന ചാർളി പെങിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയക്ടറേറ്റ് (ഇഡി ) കേസ് റജിസ്ട്രർ ചെയ്തു. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധിത നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ചൈനീസ് ഹവാല ഇടപ്പാടുമായി ബന്ധപ്പെട്ടാണ് കേസ് - എഎൻ ഐ റിപ്പോർട്ട്.

വ്യാജ ചൈനീസ് കമ്പനിയുടെ മറവിൽ ചൈനീസ് പൗരനായ ലവ സാങ് ഹവാല ഇടപ്പാടു നടത്തിയെന്നതുമായി ബന്ധപ്പെട്ട് ആഗസ്ത് 11ന് ആദായ നികുതി വകുപ്പ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ചൈനക്ക് വേണ്ടി ചാരപ്രവർത്തനത്തിലേർപ്പെട്ടുവെന്നും കള്ളപ്പണ - ഹവാല ഇടപ്പാടുകൾ നടത്തിയെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആദായ നികുതി വകുപ്പ് നടത്തിയ റയ്ഡിനിടെയാണ് സാങ് അറസ്റ്റിലായത്.

Anweshanam
www.anweshanam.com