
തിരുവനന്തപുരം: കള്ളപ്പണക്കേസിൽ അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റഊഫ് ഷരീഷിനെ റിമാന്റ് ചെയ്തു. ഇയാളുടെ അക്കൗണ്ടിൽ നിന്ന് 2 കോടി 21 ലക്ഷം രൂപ കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു. ഇതിൽ 31 ലക്ഷം രൂപ വിദേശത്ത് നിന്ന് എത്തിയതായും ഇഡി റിമാർഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. ഇന്നലെയാണ് റഊഫ് ഷരീഫിനെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
റൗഫ് ഷെരീഫ് മൂന്ന് അക്കൗണ്ടുകളാണ് ഉപയോഗിച്ചിരുന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് തന്നെയാണ് ക്യാമ്പസ് ഫ്രണ്ടിന്റെ അക്കൗണ്ടുകളായി ഉപയോഗിച്ചിരുന്നത്. ഐ.സി.ഐ.സിഐ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് ഒരു കോടി 35 ലക്ഷം രൂപയാണ് കണ്ടെത്തിയത്. പണം വന്നത് 2018 മുതല്‍ 2020 വരെയുള്ള കാലയളവിലാണ്. ജൂണ്‍ മാസത്തില്‍ 29 ലക്ഷം രൂപ വിദേശത്ത് നിന്ന് ഈ അക്കൗണ്ടിലേക്ക് വന്നതായും കണ്ടെത്തി. ഫെഡറല്‍ ബാങ്കിന്റെ അക്കൗണ്ടില്‍ 67 ലക്ഷം രൂപയാണ് ഉണ്ടായിരുന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെഡറല്‍ ബാങ്കിന്റെ അക്കൗണ്ടിലേക്ക് ഒക്ടോബര്‍ മാസത്തില്‍ ദോഹയില്‍ നിന്ന് 19 ലക്ഷം രൂപ വന്നിട്ടുണ്ട്. മൂന്നാമത്തെ അക്കൗണ്ട് ആക്സിസ് ബാങ്കിലാണ്. 2020ല്‍ 20 ലക്ഷം രൂപ ഈ അക്കൗണ്ടിലേക്ക് വന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷെരീഫ് പണം ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതീഖര്‍ റഹ്മാന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഈ അതീഖര്‍ റഹ്മാന്റെ കൂടെയാണ് മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ഉത്തര്‍പ്രദേശിലേക്ക് പോയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തത് അനുസരിച്ചായിരുന്നു ഇവരുടെ യാത്രയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം ചോദ്യം ചെയ്യലിന് റഊഫ് സഹകരിക്കുന്നില്ല. ലോക്ഡൗൺ സമയത്താണ് ഇയാൾക്ക് വിദേശ സഹായം ലഭിച്ചത്. സിദ്ദഖ് കാപ്പന്റെ പേരും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. സിദ്ദിഖ് കാപ്പൻ ഹത്രാസിൽ പോയത് റഊഫിന്റെ നിർദേശ പ്രകാരമാണെന്നും സിദ്ദിഖ് കാപ്പനടക്കം റഊഫ് പണം എത്തിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ദിവസങ്ങൾക്ക് മുമ്പ് ഇഡി പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും ദേശീയ നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരേ ഇന്നലെ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ഇഡി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു . ഇതിനു പിന്നാലെയാണ് ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി അറസ്റ്റിലാകുന്നത്.