കാർഗിലില്‍ ഭൂചലനം

ആന്തമൻ നിക്കോബർ ദ്വിപുകളിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്.
കാർഗിലില്‍ ഭൂചലനം

ജമ്മു കാശ്മീര്‍: ജമ്മു കശ്മീർ കാർഗിലിൽ ഭൂചലനം. ഇന്ന് രാവിലെ 5.47 നായിരുന്നു റിച്ചർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമെന്ന് ദേശീയ കാലാവസ്ഥ പ്രവചന കേന്ദ്രമറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കാർഗിൽ നിന്ന് 435 കിലോമീറ്റർ വടക്ക്-പടിഞ്ഞാറ് മേഖലയാണ് ഭൂചലന പ്രഭവകേന്ദ്രം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ആന്തമൻ നിക്കോബർ ദ്വിപുകളിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ഇന്ന് അതിരാവിലെയായിരുന്നു റിച്ചർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമെന്ന് ദേശീയ കാലാവസ്ഥ പ്രവചന കേന്ദ്രമറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com