ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല; വി ​മു​ര​ളീ​ധ​ര​ന്‍

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വി.മുരളീധരന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു
ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല;  വി ​മു​ര​ളീ​ധ​ര​ന്‍

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരനെ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വി.മുരളീധരന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ശ്രീ​ധ​ര​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ച​താ​യി മാ​ധ്യ​മ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ക​ണ്ടു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനുമായി താ​ന്‍ സം​സാ​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം അ​ത്ത​ര​ത്തി​ലൊ​രു പ്ര​സ്താ​വ​ന​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ചി​ല പ്ര​ശ്ന​ങ്ങ​ള്‍ താ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​നെ ഒ​രു പ്ര​ഖ്യാ​പ​ന​മാ​യി ക​ണ​ക്കാ​ക്ക​രു​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞ​താ​യി മു​ര​ളീ​ധ​ര​ന്‍ അ​റി​യി​ച്ചു.

ശ്രീ​ധ​ര​ന്‍ കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​ണെ​ന്ന് സു​രേ​ന്ദ്ര​ന്‍ രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ശ്രീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ച്‌ പ​തി​ന്മ​ട​ങ്ങ് ശ​ക്തി​യി​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​കു​മെ​ന്ന് സു​രേ​ന്ദ്ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍‌​ത്തു.

നേരത്തെ ഇ.ശ്രീധരനായിരിക്കും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും അഴിമതിരഹിതമായ ഭരണത്തിനായി സി.പി.എമ്മിനേയും കോണ്‍ഗ്രസിനേയും പരാജയപ്പെടുത്തുമെന്നും വി.മുരളീധരന്‍ ട്വീറ്റ്​ ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ വിശദീകരണവുമായി വി.മുരളീധരന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്​. ഈ ട്വീറ്റും അദ്ദേഹം നീക്കം ചെയ്തിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com