കത്വ കേസ് നടത്തിപ്പിന് പണം നല്‍കിയെന്ന യൂത്ത് ലീഗ് വാദം തെറ്റ് :ഡിവൈഎഫ്‌ഐ

കത്വ ഫണ്ട് തട്ടിപ്പ് ആരോപണം ശക്തമായതോടെയാണ് കേസ് വാദിക്കാന്‍ പണം നല്‍കിയ അഡ്വ.മുബീന്‍ ഫാറൂഖിനെ യൂത്ത് ലീഗ് ഹാജരാക്കിയത്.
കത്വ കേസ് നടത്തിപ്പിന്  പണം നല്‍കിയെന്ന യൂത്ത് ലീഗ് വാദം  തെറ്റ് :ഡിവൈഎഫ്‌ഐ

തിരുവനന്തപുരം:കത്വ കേസ് നടത്തിപ്പിന് അഡ്വ. മുബീന്‍ ഫാരൂഖിന് പണം നല്‍കിയെന്ന യൂത്ത് ലീഗ് വാദം തെറ്റെന്ന് ഡിവൈഎഫ്‌ഐ. മുബീന്‍ ഫാറൂഖ് കേസിന്റെ ഒരു ഘട്ടത്തില്‍ പോലും പങ്കെടുത്തിരുന്നില്ലന്ന അഡ്വ. ദീപിക സിംഗ് രാജാവത്തിന്റെ ശബ്ദ സന്ദേശം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പുറത്തു വിട്ടു.

കത്വ പെണ്കുട്ടിയുടെ പേരില്‍ കോടികളുടെ തട്ടിപ്പാണ് യൂത്ത് ലീഗ് നടത്തിയതെന്ന് എ എ റഹീം പറഞ്ഞു.കത്വ ഫണ്ട് തട്ടിപ്പ് ആരോപണം ശക്തമായതോടെയാണ് കേസ് വാദിക്കാന്‍ പണം നല്‍കിയ അഡ്വ.മുബീന്‍ ഫാറൂഖിനെ യൂത്ത് ലീഗ് ഹാജരാക്കിയത്.

9,35,000 രൂപ അഭിഭാഷകന് നല്‍കിയെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഈ വാദം തെറ്റാണെന്നും അഡ്വ. മുബീന്‍ ഫാറൂഖ് കേസിന്റെ ഒരു ഘട്ടങ്ങളിലും പങ്കെടുത്തിരുന്നില്ലെന്നും ഡിവൈഎഫ്‌ഐ അരോപിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com