മൂന്നുപേര്‍ കസ്റ്റഡിയില്‍; അക്രമി സംഘത്തില്‍ അഞ്ചിലേറെപ്പേർ
Top News

മൂന്നുപേര്‍ കസ്റ്റഡിയില്‍; അക്രമി സംഘത്തില്‍ അഞ്ചിലേറെപ്പേർ

രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയത് യൂത്ത് കോൺഗ്രസ് നടത്തിയ ആസൂത്രിതമായ ഇരട്ട കൊലപാതകമെന്ന് ഡിവൈഎഫ്ഐ.

News Desk

News Desk

തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാംമൂടിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. ഡിവൈഎഫ് ഐ കലിങ്ങിൻ മുഖം യൂണിറ്റ് പ്രസിഡന്റ് ഹക്ക് മുഹമ്മദ് (24), തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32)എന്നിവരാണ് ഇന്നലെ രാത്രി ദാരുണമായി കൊല്ലപ്പെട്ടത്.

മിഥിലാജ് വെട്ടേറ്റസ്ഥലത്തും ഹക്ക് സ്വകാര്യ മെഡിക്കൽ കോളജിലുമാണ് മരിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൊലപ്പെടുത്തിയതെന്ന് കൂടെയുണ്ടായിരുന്ന എസ് എഫ് ഐ തേമ്പാമുട് മേഖല സെക്രട്ടറി സഹിന്‍ പൊലീസിന് മൊഴി നൽകി. രാത്രി 11.30 ന് ഹക്കിനേ വീട്ടിൽ കൊണ്ടുവിടാൻ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. അക്രമിസംഘത്തില്‍ അഞ്ചില്‍ അധികംപേരുണ്ടെന്നാണ് നിഗമനം.

ഇതില്‍ രണ്ടുപേര്‍ കഴിഞ്ഞ മേയ് മാസത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്. ഒരുമാസം മുന്‍പാണ് ഇവര്‍ ജയിലില്‍നിന്ന് ഇറങ്ങിയത്. ഹഖ് മുഹമ്മദിനെയാണ് സംഘം ലക്ഷ്യമിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പ് കലാശക്കൊട്ടില്‍ തുടങ്ങിയ സംഘര്‍ഷമാണ് കൊലപാതകത്തിലെത്തിയത്.

രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയത് യൂത്ത് കോൺഗ്രസ് നടത്തിയ ആസൂത്രിതമായ ഇരട്ട കൊലപാതകമെന്ന് ഡിവൈഎഫ്ഐ. ഉന്നതതലത്തിലുള്ള ഗൂഡാലോചനയുണ്ട്. ആറുപേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. സജീവ് എന്ന കോൺഗ്രസുകാരന്റെ നേത്യത്വത്തിലാണ് കൊല നടത്തിയതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ എ റഹീം ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ കുടെയുണ്ടായിരുന്ന മറ്റു രണ്ടു പ്രവർത്തകർ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട് . രണ്ട് മാസം മുൻപ് ഇതേ സംഘം ഫൈസൽ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുന്നുവെന്നും എ എ റഹീം പറഞ്ഞു.

ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് റൂറൽ എസ‌്.പി ബി.അശോകന്‍ പറഞ്ഞു. പ്രതികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനങ്ങളിൽ ഒന്ന് തേമ്പാംമൂട് നിന്ന് പൊലീസ് കണ്ടെടുത്തു.

Anweshanam
www.anweshanam.com