ജീവനക്കാരന് കോവിഡ്; ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു
Top News

ജീവനക്കാരന് കോവിഡ്; ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു

സംസ്ഥാന സെക്രട്ടറി എഎ റഹീം ഉൾപ്പെടെ ആറോളം പേര്‍ നിരീക്ഷണത്തിലാണ്.

By News Desk

Published on :

തിരുവനന്തപുരം: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്തെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. സംസ്ഥാന സെക്രട്ടറി എഎ റഹീം ഉൾപ്പെടെ ആറോളം പേര്‍ നിരീക്ഷണത്തിലാണ്.

പാളയം കുന്നുകുഴിക്ക് അടുത്തുള്ള ഓഫീസാണ് അടച്ചത്. തലസ്ഥാനത്ത് സ്ഥിതി അതീവഗുരുതരമാണ്. സമ്പര്‍ത്തിലൂടെ നിരവധിപ്പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

അഞ്ച് തെങ്ങ് മുതൽ പൊഴിയൂർ വരെയുള്ള പ്രദേശങ്ങൾ മൂന്ന് സോണുകളായി തിരിച്ച് തീരമേഖലകളിൽ സമ്പൂർണ ലോക്ക് ഡൗൺ നിലവിൽ വന്നിരിക്കുകയാണ്. സ്റ്റാച്യു, പേട്ട, അട്ടക്കുളങ്ങര എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.

ഇന്നലെ മാത്രം 151 പേർക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്. ഇതില്‍ നാലുപേരുടെ ഉറവിടം അവ്യക്തമാണ്. ഈ സാഹചര്യത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടിയെടുക്കുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. അതെസമയം, ആറ് ദിവസത്തിനുള്ളില്‍ 18 പേര്‍ക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

Anweshanam
www.anweshanam.com