
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് മുഖ്യപ്രതി ഇര്‍ഷാദ്. ഔഫ് അബ്ദുള്‍ റഹ്മാനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ് പൊലീസിന് മൊഴി നല്കി. മൂന്ന് പേരാണ് കൃത്യത്തില്‍ പങ്കാളികളായതെന്നും ഇര്‍ഷാദ് പറഞ്ഞു.
എന്നാല്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത ഇസഹാഖിന് കൊലപാതകത്തില്‍ പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
അതേസമയം, ഹൃദയ ധമനിയില്‍ ആഴത്തിലേറ്റ കുത്താണ് ഔഫിന്റെ മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റു. വേഗത്തില്‍ രക്തം വാര്‍ന്നത് മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.