സംസ്ഥാനത്ത് 46 കേന്ദ്രങ്ങളിലായി ഇന്ന് ഡ്രൈ റണ്‍

രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍ നടക്കുക.
സംസ്ഥാനത്ത് 46 കേന്ദ്രങ്ങളിലായി ഇന്ന് ഡ്രൈ റണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സീന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ ഇന്നു നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടാകും. രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍ നടക്കുക.

ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തുന്നത്. രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്.

ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുക. 3,51,457 പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. അതേസമയം, കോവിഡ് വാക്‌സിന്‍ വിതരണത്തിന് കേരളം പൂര്‍ണ സജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com