മയക്കുമരുന്ന് കടത്ത്: പാക്കിസ്ഥാനെതിരെ സിഖ് സംഘടന
Top News

മയക്കുമരുന്ന് കടത്ത്: പാക്കിസ്ഥാനെതിരെ സിഖ് സംഘടന

അന്താരാഷ്ട അതിർത്തികടന്ന് പാക്കിസ്ഥാൻ ഇന്ത്യയിൽ മയക്കുമരുന്ന് വ്യാപാരം ശക്തിപ്പെടുത്തുകയാണ്.

By News Desk

Published on :

ഹരിയാന: സിഖ് യുവതയെ ലഹരിമരുന്നിനടിമപ്പെടുത്തുന്ന പാക്കിസ്ഥാനെതിരെ ഹരിയാന ഗുരുദ്വാര പ്രബന്ധക്ക് കമ്മറ്റി. ഹരിയാന - പഞ്ചാബ് സിഖ് യുവജനങ്ങളെ ലഹരിമരുന്നിനടിമപ്പെടുത്തുന്ന ലഹരിമരുന്ന് കടത്തിൽ നിന്ന് പാക്കിസ്ഥാൻ പൂർണമായും പിന്മാറണമെന്ന് കമ്മറ്റിയുടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട താൽക്കാലിക പ്രസിഡൻ്റ് സന്ത് ബാബ ബൽജിത് സിങ് ദ്വാദുവൽ ആവശ്യപ്പെട്ടു - എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

അന്താരാഷ്ട അതിർത്തികടന്ന് പാക്കിസ്ഥാൻ ഇന്ത്യയിൽ മയക്കുമരുന്ന് വ്യാപാരം ശക്തിപ്പെടുത്തുകയാണ്. ഇന്ത്യയിലെ പ്രത്യേകിച്ചും പഞ്ചാബ്- ഹരിയാന യുവജനങ്ങളെ ലഹരിമരുന്നിൻ്റെ തടവറയിലിട്ട് പാക്കിസ്ഥാൻ കൂട്ടക്കൊല ചെയ്യുകയാണ്. ഇക്കാര്യം അതീവ ഗൗവരത്തോടെയാണ് കാണുന്നത്. പാക്ക് അതിർത്തി സംസ്ഥാനങ്ങളിലെ യുവജനങ്ങൾക്കിടയിൽ ലഹരിമരുന്നു വിരുദ്ധ ബോധവൽക്കരണത്തിന് പ്രത്യേകം ഊന്നൽ നൽകുമെന്ന് പുതിയ പ്രസിഡൻ്റ് പറഞ്ഞു.

Anweshanam
www.anweshanam.com