വ​ള​ര്‍​ത്തു​നാ​യ​യെ കാ​റി​ല്‍ കെ​ട്ടി​വ​ലി​ച്ച​ സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

ഐ.പി.സി. 428, 429 വകുപ്പുകള്‍ പ്രകാരവും പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് നിയമ പ്രകാരവുമാണ് കേസ് എടുത്തത്
വ​ള​ര്‍​ത്തു​നാ​യ​യെ കാ​റി​ല്‍ കെ​ട്ടി​വ​ലി​ച്ച​ സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

കൊ​ച്ചി: വ​ള​ര്‍​ത്തു​നാ​യ​യെ കാ​റി​ല്‍ കെ​ട്ടി​വ​ലി​ച്ച​ സംഭവത്തില്‍ കാര്‍ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. നെ​ടു​മ്ബാ​ശേ​രി പു​ത്ത​ന്‍​വേ​ലി​ക്ക​ര ചാ​ലാ​ക്ക സ്വ​ദേ​ശി യൂ​സ​ഫ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഐ.പി.സി. 428, 429 വകുപ്പുകള്‍ പ്രകാരവും പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് നിയമ പ്രകാരവുമാണ് കേസ് എടുത്തത്.

എറണാകുളം ചെങ്ങമനാട് അത്താണി ഭാഗത്ത് ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. നാ​യ​യു​ടെ ക​ഴു​ത്തി​ല്‍ കു​രു​ക്കി​ട്ട് ടാ​ക്‌​സി കാ​റി​ന്‍റെ പി​ന്നി​ല്‍ കെ​ട്ടി​യി​ട്ട ശേ​ഷം വാ​ഹ​നം ഓ​ടി​ക്കു​ക​യാ​യി​രു​ന്നു യൂ​സ​ഫ്. കാ​റി​നു പി​ന്നാ​ലെ വ​​ന്ന​യാ​ള്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com