വെളളാപ്പളളിയുടെ വിമര്‍ശനത്തിന് പിന്നാലെ സിന്‍ഡിക്കേറ്റ് അംഗത്വം രാജിവച്ച് ഡോ സുജാത

അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് മകളെ നോമിനേറ്റ് ചെയ്തതെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
വെളളാപ്പളളിയുടെ വിമര്‍ശനത്തിന് പിന്നാലെ സിന്‍ഡിക്കേറ്റ് അംഗത്വം രാജിവച്ച് ഡോ സുജാത

ആലപ്പുഴ: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ ഡോ സുജാത എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്വം രാജിവെച്ചു. മകള്‍ക്ക് സിന്‍ഡിക്കേറ്റ് സ്ഥാനം കൊടുത്തിട്ടും എന്‍എസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്ത് കുത്തിയെന്ന് വെളളാപ്പളളി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് മകളെ നോമിനേറ്റ് ചെയ്തതെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. താനോ മകളോ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആരേയും സമീപിച്ചിട്ടില്ല. കഴിഞ്ഞ ഏഴ് വര്‍ഷമായി സുജാത സിന്‍ഡിക്കേറ്റ് അംഗമായി പ്രവര്‍ത്തിക്കുകയാണ്. ആദ്യം യു ഡി എഫും പിന്നീട് എല്‍ ഡി എഫുമാണ് സുജാതയെ നോമിനേറ്റ് ചെയ്തതെന്നും കാലാവധി ഇനിയും ഉണ്ടെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ സുജാത രാജിവയ്ക്കുകയാണെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com