ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത നിര്യാതനായി

2007 മുതല്‍ കഴിഞ്ഞ 13 വര്‍ഷമായി മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷനാണ്
ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത നിര്യാതനായി

തിരുവല്ല: ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത (89) നിര്യാതനായി. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയാണ്. തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് അന്ത്യം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

2007 മുതല്‍ കഴിഞ്ഞ 13 വര്‍ഷമായി മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷനാണ്. 1999 മുതല്‍ 2007 വരെ സഫ്രഗന്‍ മെത്രാപ്പോലീത്തയായിരുന്നു. നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ അധ്യക്ഷ പദവി ഉള്‍പ്പെടെ വഹിച്ചിട്ടുണ്ട്. ലോകപ്രശസ്തമായ മാരാമണ്‍ കണ്‍വന്‍ഷന്റെ മുഖ്യ സംഘാടകനായിരുന്നു.

മൃതദേഹം രാവിലെ എട്ടോടെ തിരുവല്ല മാര്‍ത്തോമ്മ സഭാ ആസ്ഥാനത്തെത്തിക്കും. പൊതു ദര്‍ശനം രാവിലെ എട്ടിന് തിരുവല്ല അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കും.

ആത്മീയതക്കൊപ്പം പാരിസ്ഥിതിക വിഷയങ്ങളിലും സജീവമായി ഇടപ്പെട്ട ആളാണ് ഡോ. ജോസഫ് മാര്‍ത്തേമ മെത്രാപ്പൊലീത്ത. സഭയുടെ പരമാധ്യക്ഷ സ്ഥാനത്ത് പതിമൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാണ് തിരുമേനി വിടവാങ്ങുന്നത്. മാര്‍ത്തോമ സഭയ്ക്കാപ്പം കേരളത്തിനും തീരാനഷ്ടമാണ് മെത്രാപ്പൊലീത്തയുടെ വിയോഗം.

Related Stories

Anweshanam
www.anweshanam.com