ഡല്‍ഹിയില്‍ കോവിഡ് രൂക്ഷം; ആര്‍.ടി-പി.സി.ആര്‍ പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കാന്‍ തീരുമാനം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം

ഡല്‍ഹിയില്‍ കോവിഡ് രൂക്ഷം; ആര്‍.ടി-പി.സി.ആര്‍ പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കാന്‍ തീരുമാനം

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ആര്‍.ടി-പി.സി.ആര്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ഇരട്ടിയാക്കാനും മൊബൈല്‍ ടെസ്റ്റിംഗ് വാനുകള്‍ വിന്യസിക്കാനും തീരുമാനിച്ചു.

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം വിലയിരുത്തി. കഴിഞ്ഞ മെയ് മാസത്തില്‍ ജനങ്ങളെ വൈറസ് ബാധയില്‍നിന്ന് രക്ഷിക്കാന്‍ ഡല്‍ഹി സര്‍ക്കാരുമായി ചേര്‍ന്ന് മോദി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും ഇവ ഫലം ചെയ്തുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കാന്‍ സി.ആര്‍.പി.എഫ് ഡോക്ടര്‍മാരെ ഡല്‍ഹിയിലെത്തിക്കുമെന്നും അടിയന്തര അവലോകന യോഗത്തിന് ശേഷം അമിത് ഷാ വ്യക്തമാക്കി.

ഡല്‍ഹിയില്‍ വീണ്ടും കോവിഡ് വ്യാപനം ശക്തമായതോടെയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ അവലേകാന യോഗം ചേര്‍ന്നത്. ഡല്‍ഹിയിലെ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ഡി.ആര്‍.ഡി.ഒ കോവിഡ് സെന്‍്‌ററില്‍ 250-300 കിടക്കകള്‍ കൂടി നല്‍കും. ഛത്തര്‍പ്പൂര്‍ കോവിഡ് സെന്‍്‌ററിലും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു.

നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ചികിത്സിക്കാന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ആശുപത്രികള്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റും. കിടക്കകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ വിദഗ്ധ സംഘം എല്ലാ ആശുപത്രികളും സന്ദര്‍ശിക്കാനും തീരുമാനമായി.

നേഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും കുറവ് പരിഹരിക്കാന്‍ സി.എ.പി.എഫില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ ഡല്‍ഹിയിലേക്ക് എത്തിക്കും. വീടുകളില്‍ ഐസലേഷനില്‍ കഴിയുന്ന് കോവിഡ് രോഗികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. ആവശ്യമെങ്കില്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് പ്ലാസ്മ നല്‍കുന്നതിന് പ്രോട്ടോക്കോള്‍ തയ്യാറാക്കാനും തീരുമാനിച്ചു.

ഡല്‍ഹി ഗവര്‍ണ്ണര്‍ അനില്‍ ബൈജാന്‍, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആരോഗ്യ മന്ത്രി സത്യേന്ദിര്‍ ജയിന്, ആരോഗ്യ മന്ത്രാലയ പ്രതിനിധികളെന്നിവര്‍ അമിത് ഷാ വിളിച്ച യോഗത്തില്‍ പങ്കെടുത്തു.

Related Stories

Anweshanam
www.anweshanam.com