ഇരട്ട വോട്ടുകൾ മരവിപ്പിക്കണം ;ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

അഞ്ചു തവണ തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ചു പരാതി നൽകിയെങ്കിലും യാതൊരു വിധ നടപടിയും സ്വീകരിച്ചില്ല എന്ന് രമേശ് ചെന്നിത്തല മുൻപ് അറിയിച്ചിരുന്നു.
ഇരട്ട വോട്ടുകൾ മരവിപ്പിക്കണം ;ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി :ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി .ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും .

അടിയന്തരപ്രാധാന്യമുള്ള വിഷയമാണെന്ന് ചെന്നിത്തലയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു .അഞ്ചു തവണ തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ചു പരാതി നൽകിയെങ്കിലും യാതൊരു വിധ നടപടിയും സ്വീകരിച്ചില്ല എന്ന് രമേശ് ചെന്നിത്തല മുൻപ് അറിയിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com