ഇരട്ടവോട്ടുകളുടെ പൂർണ വിവരം രാത്രിയോടെ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെങ്കിലും പൂർണതൃപ്തൻ അല്ല .
ഇരട്ടവോട്ടുകളുടെ പൂർണ വിവരം രാത്രിയോടെ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം ;സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ ഇരട്ടവോട്ടുകളുടെ പൂർണ വിവരം രാത്രിയോടെ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .4 ,34 ,000 ഇരട്ട വോട്ടുകളുടെ വിവരങ്ങളാണ് പുറത്ത് വിടുക .

ഒരു വെബ്‌സൈറ്റിൽ കൂടിയാണ് വിവരങ്ങൾ പുറത്ത് വിടുക .ഈ വിവരങ്ങൾ റെഫെറെൻസായി ഉപയോഗിക്കാൻ കഴിയും .അങ്ങനെ ഇരട്ട വോട്ട് തടയുന്ന രീതിയിൽ ഇടപെടാൻ കഴിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു .

ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെങ്കിലും പൂർണതൃപ്തൻ അല്ല .സംസ്ഥാനത്ത് ഇപ്പോഴും കള്ളവോട്ട് നിലനിൽക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com