ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് ?

ഫ്ലോറിഡയിലെ വിജയം ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തുമെന്നതിൻ്റെ സൂചനയാണ് വിക്ഷേപിക്കുന്നത്
ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് ?

ട്രംപ് ഫ്ലോറിഡ തൂത്തുവാരുന്നതായി എപി ന്യൂസിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട്. ഫ്ലോറിഡ് ഹൗസ് സീറ്റ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മരിയ ഒലിവറ സൽസാർ പിടിച്ചടക്കിയെന്ന വാർത്തക്ക് തൊട്ടുപിന്നാലെയാണ് ഫ്ലോറിഡയിൽ ട്രംപ് ശ്രദ്ധേയമായ മുന്നേറ്റത്തിലെന്ന് എ പി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ ശക്തമായ പോരാട്ട ഭൂമി കയാണ് ഫ്ലോറിഡ. 29 ഇലക്ട്രൽ വോട്ടുകൾ നേടിയാണ് ട്രംപ് ഫ്ലോറിഡയിൽ വിജയം കുറിച്ചത്. വീണ്ടും പ്രസിഡൻസിയിലെത്തുമെന്ന് നിർണയിക്കുന്നതിൽ ഫ്ലോറിഡക്ക് നിർണായക പങ്കുണ്ട്.

also read: ഫ്ലോറിഡ ഹൗസ് സീറ്റ് റിപ്പബ്ലിക്കൻ പാർട്ടിക്ക്

ഫ്ലോറിഡയിലെ വിജയം ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തുമെന്നതിൻ്റെ സൂചനയാണ് വിക്ഷേപിക്കുന്നത്. ഫ്ലോറിഡ തുണച്ചില്ലായിരുന്നുവെങ്കിൽ ട്രംപിന് 270 ഇലക്ട്രൽ വോട്ടിലെത്തുകയെന്നത് ദുഷ്കരമായേനെ.

ട്രംപിൻ്റെ മഹാമാരി പ്രതിരോധ വീഴ്ച്ചകളെ വോട്ടാക്കി മാറ്റാനാകുമെന്ന അമിത പ്രതീക്ഷയിൽ കളത്തിലിറങ്ങിയ ഡമോക്രാറ്റ് ജോ ബൈഡൻ്റ പ്രതീക്ഷകൾ മങ്ങുന്നുവെന്നു തെന്നയാണ് എപി ന്യൂസ് പറയുന്നത്.

also read: അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം: വൈ​റ്റ്ഹൗ​സി​ന് മു​ന്നി​ല്‍ അതീവ സുരക്ഷ

കഴിഞ്ഞ വർഷം തന്നെ തൻ്റെ ഔദ്യോഗിക വസതി വൈറ്റ് ഹൗസിൽ നിന്ന് ന്യൂയോർക്കിലെ സ്വവസതി പാം ബീച്ച് എസ്റ്റേറ്റിലേക്ക് മാറി താമസിച്ചിരുന്നു. എന്നാൽ ട്രംപിന് വൈറ്റ് ഹൗസിലേക്ക് വീണ്ടും തിരിച്ചെത്തുവാനുള്ള സാധ്യത ഒരുങ്ങുന്നുവെന്നതിൻ്റെ അതിശക്ത സൂചനകളെന്നും പി ന്യൂസ്‌ പറയുന്നു.

Related Stories

Anweshanam
www.anweshanam.com