ജീവത്യാഗം ചെയ്ത സൈനികരെ അപമാനിച്ചുവെന്ന ആരോപണത്തിൽ കുടുങ്ങി ട്രമ്പ്

ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരെ 'നഷ്ടപ്പെട്ട'വരും 'നക്കി'കളുമെന്ന് അധിക്ഷേപിച്ചുവെന്നാന്ന് റിപ്പോർട്ട്
ജീവത്യാഗം ചെയ്ത സൈനികരെ അപമാനിച്ചുവെന്ന ആരോപണത്തിൽ കുടുങ്ങി ട്രമ്പ്

ന്യൂയോർക്ക്: രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ചുവെന്ന ആരോപണത്തിൽ കുടുങ്ങി യുഎസ് പ്രസിഡൻ്റ് ട്രമ്പ്. ഈ ആരോപണം യുഎസ് പ്രസിഡൻ്റു തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ കലുഷിതമാക്കിയിരിക്കുന്നു.

2018 നവംബറിലെ ഫ്രഞ്ച് സന്ദർശനത്തിനിടെ യുഎസ് പ്രസിഡൻ്റ് ട്രമ്പ് ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരെ 'നഷ്ടപ്പെട്ട'വരും 'നക്കി'കളുമെന്ന് അധിക്ഷേപിച്ചുവെന്നാന്ന് റിപ്പോർട്ട്. ദി അറ്റ്ലാൻ്റിക് മാഗസിൻ്റേതാണ് റിപ്പോർട്ടെന്ന് അൽ ജസീറ റിപ്പോർട്ട്.

അമേരിക്കൻ സൈനികർ അന്ത്യവിശ്രമംകൊള്ളുന്നത് പാരീസിൻ്റെ പ്രാന്തപ്രദേശത്തുള്ള ഐസ്നെ-മാരനെ ശ്മശാനത്തിലാണ്. ആദര സൂചകമെന്നോണം രാജ്യത്തിനായ് ജീവൻ ത്യാഗം ചെയ്തവർ അന്ത്യം വിശ്രമ കൊള്ളുന്നയിടം ഫ്രഞ്ചു സന്ദർശനത്തിനിടെ ട്രമ്പ് സന്ദർശിച്ചില്ല. കാലാവസ്ഥ അനുകൂലമല്ലെന്നതാണ് കാരണമായി പറഞ്ഞത്.

ട്രമ്പ് പക്ഷേ സന്ദർശനം മന:പൂർവ്വമൊഴിവാക്കുകയായിരുന്നുവെന്നാണ്‌ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ട് മുൻ ഭരണകൂട ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫോക്സ് ന്യൂസ് കറസ്പോണ്ടന്റ് ജെന്നിഫർ ഗ്രിഫിൻ വാർത്ത എഴുതി. വിയറ്റ്നാം യുദ്ധവുമായി ബന്ധപ്പെടുത്തി സൈനികരെ അപകീർത്തിപ്പെടുത്താൻ ട്രമ്പ് 'നക്കി'കൾ എന്ന പദം ഉപയോഗിച്ചുവെന്ന് ഇതേ ഉദ്യോഗസ്ഥർ ശരിവച്ചെന്നും ഫോക്സ് ന്യൂസ് കറസ്പോണ്ടന്റ് പറഞ്ഞു.

വിയറ്റ്നാം യുദ്ധത്തെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് സംസാരിച്ചപ്പോൾ ട്രമ്പ് പറഞ്ഞത് അതൊരു മണ്ടൻ യുദ്ധമായിരുന്നുവെന്നാണ്. 'നക്കി'കളാണ് യുദ്ധത്തിന് പോയിതെന്നും ട്രമ്പ് പറഞ്ഞതായി പേരു വെളിപ്പെടാത്താൻ വിസമ്മതിച്ച ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ജെന്നിഫർ ഗ്രിഫി റിപ്പോർട്ട് ചെയ്തു.

ഇത് പ്രസിഡൻ്റ് ട്രമ്പിന്റെ സ്വഭാവ വൈകല്യം. സൈനികർ അവരുടെ രാജ്യത്തിനായി ജീവത്യാഗം ചെയ്തത് എന്തുകൊണ്ടാണെന്ന് ട്രമ്പിന് മനസിലാകില്ല. ട്രമ്പ് സൈനികരുടെ ജീവത്യാഗത്തെ വിലമതിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായാണ് ജെന്നിഫർ ഗ്രിഫിയുടെ റിപ്പോർട്ട്.

ദി അറ്റ്ലാന്റിക് വാർത്തയിൽ ട്രമ്പ് പ്രകോപിതനാണ്. ഇത് വ്യാജ വാർത്തയാണെന്ന് അപലപിച്ച് ട്വീറ്റ് ചെയ്തു. റീട്വീറ്റും. അധമയായ റിപ്പോർട്ടറാണ് ഇവർ. അസംതൃപ്തരായവർക്ക് മാത്രമ ഇത്തരം റിപ്പോർട്ട് പടച്ചുവിടാനാകൂ. ഭയാനകമാണ് ഈ റിപ്പോർട്ടിങ് - പ്രകോപിതനായ ട്രമ്പ് സെപ്തംബർ ആറിന് ട്വീറ്റ് ചെയ്തു. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ജെന്നിഫർ ഗ്രിഫിനെ ഫോക്സ് മാനേജ്മെൻ്റ് പുറത്താക്കണം. വാർത്തക്ക് മുമ്പ് പ്രതികരണത്തിന് വിളിച്ചിതേയില്ല - സെപ്തംബർ അഞ്ചിന് പ്രസിഡൻ്റ് ട്വിറ്റ് ചെയ്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com