ഡോളര്‍ കടത്ത്: സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

ഡോളര്‍ കടത്ത്: സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: വിദേശത്തേക്ക് അനധികൃതമായി ഡോളര്‍ കടത്തിയെന്ന കേസില്‍ നിയമസഭ സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം. കേസില്‍ കോണ്‍സുലറ്റിലെ ഡ്രൈവര്‍മാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. നയതന്ത്ര ചാനല്‍ വഴി ബാഗേജുകള്‍ എത്തിച്ച സംഭവത്തിലും സ്പീക്കര്‍ അടക്കമുള്ളവരുടെ വിദേശ യാത്രകളിലും വ്യക്തത ഉണ്ടാക്കുന്നതിനായാണ് മൊഴിയെടുക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസര്‍ എം.എസ്. ഹരികൃഷ്ണന്‍റെ മൊഴിയും ഇന്ന് കസ്റ്റംസ് രേഖപ്പെടുത്തും. അതേസമയം, റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന സ്വപ്ന സുരേഷിനെയും സരിത്തിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഓണ്‍ലൈന്‍ വഴിയാകും നടപടികള്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com